ഡബ്ല്യുഡിസി, ഐഡിഎ, കെഎസ്ബിയുടെ സംസ്ഥാന പദ്ധതിയായ ‘സിൽവർ സ്മൈൽസ്’ന്റെ ഭാഗമായി, ഡബ്ല്യുഡിസി, ഐഡിഎ, കൊച്ചിയുടെ നേതൃത്വത്തിൽ സിഡിഎച്ചിന്റെ സഹകരണത്തോടെ കൊന്തുരുത്തി ബത്സെയ്ദ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി വയോജനദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക ആരോഗ്യ ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി.
പരിപാടിയിൽ ഐഡിഎ കൊച്ചി സിഡിഇ കൺവീനർ ഡോ. വിദ്യ പരമേശ്വരൻ ക്ലാസിന് നേതൃത്വം നൽകി.
പ്രായാധിക്യവുമായി ബന്ധപ്പെട്ട ദന്തപ്രശ്നങ്ങൾ, അവയുടെ പ്രതിരോധം, കൃത്യമായ ദന്തപരിശോധന, സമയബന്ധിതമായ ചികിത്സ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
ചടങ്ങിൽ ഐഡിഎ കൊച്ചി പ്രസിഡന്റ് ഡോ. മീര ഗോപാലകൃഷ്ണൻ, ഡോ.
ജോർജ് പി. ജോൺ, ഡബ്ല്യുഡിസി പ്രതിനിധി ഡോ.
പാർവതി ടി. അജയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

