സ്മാർട്ട്ഫോൺ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ആൻഡ്രോയിഡ് ഫീച്ചറുകളിൽ ഒന്നായ സർക്കിൾ ടു സർച്ച് ഉപയോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രിയമാകുന്നു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവരങ്ങൾ വേഗത്തിൽ സംഗ്രഹിക്കുന്നതിനുമപ്പുറം, ചുറ്റുമുള്ള ലോകത്തെ കൂടുതൽ അടുത്തറിയാൻ ഈ ടൂൾ സഹായകരമാകുന്നതായി അനുഭവങ്ങൾ വ്യക്തമാക്കുന്നു.
ലണ്ടൻ നഗരത്തിൽ നടന്ന ഒരു അനുഭവമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൗരോർഘ്യ ഗ്രഹണ സമയത്ത് പ്രദേശത്തെ ഒരു കുന്നിൻമുകളിൽ ഇരിക്കവെ, ദൂരെ മരങ്ങൾക്കിടയിൽ കാണപ്പെട്ട
വലിയ ചെമ്പ് താഴികക്കുടങ്ങൾ എന്താണെന്ന് കണ്ടെത്താൻ പരമ്പരാഗത മാപ്പുകൾക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ക്യാമറയിൽ പകർത്തിയ ചിത്രം സർക്കിൾ ടു സർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, വ്യക്തത കുറഞ്ഞ ചിത്രമാണെങ്കിൽ പോലും ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് പ്രദേശത്തെ ഒരു കത്തോലിക്കാ പള്ളിയാണെന്ന് തിരിച്ചറിയാൻ ഫോണിന് സാധിച്ചു.
നഗരത്തിലൂടെയുള്ള കാൽനട യാത്രകളിലും പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും അപരിചിതമായ കെട്ടിടങ്ങളും സ്മാരകങ്ങളും തിരിച്ചറിയാൻ ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടുന്നുണ്ട്.
കുറഞ്ഞ വിവരങ്ങളും വ്യക്തത കുറഞ്ഞ ദൃശ്യങ്ങളും വെച്ച് കൃത്യമായ ഫലങ്ങൾ നൽകാൻ ഈ ടൂളിന് സാധിക്കുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്. സ്മാർട്ട്ഫോൺ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

