ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (NCERT) പാഠപുസ്തക നിർമ്മാണ സമിതി പുനഃസംഘടിപ്പിച്ചു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനായി രൂപീകരിച്ച പുതിയ സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ള നാല് പേരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുനഃസംഘടിപ്പിച്ച 20 അംഗ സമിതിയിലാണ് ആര്‍എസ്എസുമായി ബന്ധമുള്ള പ്രമുഖർ ഇടംനേടിയത്. എബിവിപി മുന്‍ ദേശീയ സെക്രട്ടറി വന്ദന മിശ്ര, എബിവിപി മുന്‍ ഭാരവാഹി യദുനാഥ് ദേശ്പാണ്ഡെ എന്നിവരാണ് സമിതിയിലെ പ്രധാന അംഗങ്ങൾ.
ഇവർക്ക് പുറമെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള പ്രശാന്ത് ദിവേകര്‍, രവി രമേശ് ചന്ദ്ര ശുക്ല എന്നിവരും പുതിയ സമിതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നാണ് ഇതുസംബന്ധമായ വിവരങ്ങൾ പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

