കൊല്ലത്ത് കടൽത്തീരത്ത് ഇരിക്കവെ ശക്തമായ തിരയിൽപ്പെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം. മടവൂർ പള്ളിക്കൽ സ്വദേശി ഒാമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ.ലതിക (50) എന്നിവരാണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കൊല്ലം മുണ്ടയ്ക്കൽ പാപനാശത്താണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഈ പ്രദേശത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കുകയായിരുന്ന ഇരുവരും, പെട്ടെന്നടിച്ചുകയറിയ ശക്തമായ തിരമാലയുടെ ആഘാതത്തിൽ കടലിലേക്ക് വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സമയത്ത് സമീപത്ത് മറ്റ് ആൾക്കാർ ഇല്ലാതിരുന്നതിനാൽ, ഇവർ അപകടത്തിൽപ്പെട്ട വിവരം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
തുടർന്ന് സമീപവാസികളായ ചില യുവാക്കൾ നിലവിളി ശബ്ദം കേട്ട് ഓടിയെത്തുകയും കടലിൽ വീണ ഇരുവരെയും ഉടൻതന്നെ കരയിലേക്ക് പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. റോഡരികിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.
ഈ ബൈക്കിനോടനുബന്ധിച്ചുണ്ടായിരുന്ന ഒരു ബാഗിനുള്ളിൽ ഓണാവശ്യങ്ങൾക്കുള്ള വസ്ത്രങ്ങളും ഇവരുടെ മൊബൈൽ ഫോണുകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് പൊലീസെത്തി മൊബൈൽ ഫോൺ വഴി ബന്ധുക്കളെ ബന്ധപ്പെടുകയും വിവരമറിയിക്കുകയുമായിരുന്നു.
മൃതദേഹങ്ങൾ നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

