തമിഴ്നാട്ടിലെ കോളേജുകളിൽ ക്യാമ്പസ് ഫ്രണ്ട് (CJP), ഇടത് സംഘടനകൾ എന്നിവയുടെ പ്രതിഷേധ പരിപാടികൾ വിലക്കിക്കൊണ്ട് പുറത്തുവന്ന വിവാദ ഉത്തരവിന് പിന്നിൽ ഉയർന്നതലത്തിലുള്ള തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായകമായ ഈ തീരുമാനമെടുത്തതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ ജൂലൈ 28-നാണ് സംസ്ഥാനത്തെ പ്രതിമാസ ക്രമസമാധാന അവലോകന യോഗം ചേർന്നത്. ഈ യോഗത്തിലാണ് കോളേജുകളിൽ പ്രതിഷേധങ്ങളിലും സമരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് തടയണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
ക്യാമ്പസ് പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാകുന്നത് കർശനമായി പിന്തിരിപ്പിക്കണമെന്നും, ഇതിനായി കോളേജ് പ്രിൻസിപ്പൽമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗത്തിൽ തീരുമാനമാവുകയായിരുന്നു. എന്നാൽ, ഈ ഉത്തരവ് വലിയ തോതിലുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചതോടെ, സർക്കാർ പെട്ടെന്ന് തന്നെ നടപടിയിലേക്ക് കടക്കുകയായിരുന്നു.
കോളേജുകളിലെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ വിലക്ക് സംബന്ധിച്ച ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിന്നീട് പൂർണ്ണമായി പിൻവലിക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

