കാൻസർ രോഗബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന മേലുകാവ് പഴയപറമ്പിൽ ബാബു ആന്റണി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മുൻപ് കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന അദ്ദേഹത്തിന് 2015 ലാണ് രോഗബാധ സ്ഥിരീകരിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വയറിനുള്ളിൽ മുഴ കണ്ടെത്തുകയും പാൻക്രിയാസ്, വൻകുടൽ, ആമാശയം എന്നിവയുടെ ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. ഇതിനു പുറമെ 2020 ലും രോഗം ബാധിക്കുകയും പ്രോസ്റ്റേറ്റ് ഗ്രന്ധിയിലെ ബാധയെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്യേണ്ടി വരികയും ചെയ്തു.
ഇതിനകം കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള കടുത്ത ചികിത്സാ മാർഗ്ഗങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ തുടർചികിത്സകൾ നടക്കുന്നത്.
ദിവസേന കഴിക്കേണ്ട കീമോ ഗുളികകൾ ഇൻഷുറൻസ് പരിധിയിൽ വരാത്തതിനാൽ സ്വന്തമായി പണം നൽകി വാങ്ങേണ്ടി വരുന്നുണ്ട്.
കൂടാതെ മൂന്ന് മാസം കൂടുമ്പോൾ കീമോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. കോണിപ്പാട് തോടിനു കരയിലാണ് ബാബു ആന്റണിയും കുടുംബവും താമസിക്കുന്നത്.
ഭാര്യ ബിന ആശാവർക്കറായി ജോലി ചെയ്തു ലഭിക്കുന്ന ചെറിയ വരുമാനമാണ് നിലവിൽ ഈ കുടുംബത്തിന്റെ ഏക ആശ്രയം. ചികിത്സാ ചെലവുകളും കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങളും നിറവേറ്റാൻ ഈ വരുമാനം തികയാത്ത സാഹചര്യത്തിലാണ് ഇവർ സഹായം അഭ്യർത്ഥിക്കുന്നത്.
ബാബു ആന്റണിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടവരുന്നതിനായി ഉദാരമതികളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ചികിത്സാ സഹായത്തിനായി കേരള ഗ്രാമീൺ ബാങ്കിൽ അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

