ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ ആക്രമണം. തൊടുപുഴ ഗ്രാന്‍ഡിസ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് സഹപാഠികളില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്നത്.
സ്ഥാപനത്തിലെ മൊബൈല്‍, ലാപ്ടോപ്പ് സര്‍വീസ് കോഴ്സിന് പഠിക്കുകയായിരുന്നു ആക്രമണത്തിനിരയായ യുവാവ്. ഹോസ്റ്റലില്‍ വെച്ച് മൂന്ന് സഹപാഠികള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് ഇയാള്‍ കാണുകയുണ്ടായി.
തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥി മൊബൈലില്‍ പകര്‍ത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടതിലുള്ള വിരോധമാണ് പിന്നീട് ക്രൂരമായ മര്‍ദനത്തിലേക്ക് നയിച്ചത്.
സംഭവത്തില്‍ തുടര്‍ അന്വേഷണങ്ങളും നിയമനടപടികളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

