ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ അനുഭവപ്പെടുന്ന വൻ തിരക്ക് ഒഴിവാക്കുന്നതിനായി ഈ മാസം 19 മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി സുപ്രധാന റോഡുകളിൽ വാഹനയാത്രയ്ക്ക് കർശന നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടായിരിക്കുന്നതാണ്.
പൊതുജനങ്ങളുടെ സുഗമമായ യാത്രയും സുരക്ഷയും മുൻനിർത്തിയാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കർശനമായി നിർദ്ദേശിച്ചിട്ടുള്ള റൂട്ടുകൾ പാലിക്കണമെന്ന് ട്രാഫിക് അധികൃതർ അഭ്യർത്ഥിച്ചു.
ഓണം ഷോപ്പിംഗിനായി എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പൊലീസിനെയും വിന്യസിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

