എയ്ഡഡ് കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
അഡീഷനൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോടാണ് ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ, കോടതിയലക്ഷ്യ കേസിൽ ഈ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഈ ഉത്തരവിനെതിരെ കെ ആർ ജ്യോതിലാൽ, ശർമ്മിള മേരി ജോസഫ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ നടപടിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥരുടെ ആവശ്യം തള്ളിക്കളഞ്ഞു. എയ്ഡഡ് കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

