നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട് മിനിസ്ക്രീൻ താരവും ബിഗ്ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായി.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട
മുൻകൂട്ടി വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.
തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ ജീവിതസഖിയാക്കിയത്. നടനും മോഡലും കോണ്ടെന്റ് ക്രിയേറ്ററുമാണ് ഭുവനേശ്.
ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ, അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗും താരം സംഘടിപ്പിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തെക്കുറിച്ചും ജീവിതയാത്രയെക്കുറിച്ചും ബിഗ്ബോസ് ഹൗസിലൂടെ അനുമോളുടെ അടുത്ത സുഹൃത്തുക്കളായി മാറിയ ആദിലയും നൂറയും മനസ്സ് തുറന്നു.
“അനുവിന്റെ സന്തോഷവും എക്സൈറ്റ്മെന്റുമൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്കും വളരെയധികം സന്തോഷമുണ്ട്. ഇരുവര്‍ക്കുമൊപ്പം ഒരുമിച്ച് ഞങ്ങൾ പുറത്ത് പോയിട്ടുണ്ട്.
രണ്ട് പേരും നല്ല ഹാപ്പിയാണ്, അവർക്ക് കണ്ണൊന്നും തട്ടാതിരിക്കട്ടെ. കല്യാണം കഴിക്കണമെന്ന് അനു ഒരുപാട് ആഗ്രഹിച്ചതാണ്, നല്ല പ്ലാനിംഗോടെയാണ് അനു മുന്നോട്ടു പോയത്.
അനുവിനെ ശരിക്കും സമ്മതിക്കണം, അവള് ശരിക്കും അത്രയും ശക്തയായ പെണ്‍കുട്ടിയാണ്. ഇത്രയും ചെറിയ സമയത്തിനുള്ളില്‍ എല്ലാം ഓടി നടന്നു ചെയ്തത് അനു ഒറ്റയ്ക്കാണ്.
വലിയ സപ്പോര്‍ട്ടിന് അങ്ങനെ ആരും ഉണ്ടായിരുന്നില്ല. അതൊക്കെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.
ഇത്രയും വലിയ പരിപാടിയൊക്കെ കൈകാര്യം ചെയ്ത്, അതെല്ലാം നടത്തിയെടുക്കുക എന്നാല്‍ വളരെയധികം സ്ട്രെസ് ഉള്ള കാര്യമാണ്. പക്ഷേ അനു അവളുടെ ജീവിതം പൊരുതി നേടിയെടുത്തു”, എന്നാണ് ഇരുവരും പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

