തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ഗതാഗത തടസത്തിന് കാരണമായ ആൽമരത്തിന്റെ ഭാഗം വീണ്ടും ഒടിഞ്ഞുവീണു. ഉച്ചയ്ക്ക് മരം വീണ അതേ സ്ഥലത്ത് രാത്രിയോടെ വീണ്ടും ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു.
ഈ സമയത്ത് ഇതുവഴിയ കടന്നുപോയ ആൾട്ടോ കാറിന് മുകളിലേക്കാണ് ശിഖരം പതിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാരൻ ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഫയർഫോഴ്സ് സംഘം വ്യക്തമാക്കി.
പേരൂർക്കടയിൽ നിന്നും കുടപ്പനക്കുന്നിലേക്ക് പോകുന്ന വഴിയിലുള്ള ക്ഷേത്രത്തിന് സമീപം നിന്ന വലിയ ആൽമരത്തിന്റെ ശിഖരം ഉച്ചയോടെയാണ് ഇലക്ട്രിക് ലൈനിലേക്ക് ഒടിഞ്ഞുവീണത്. സമീപത്തെ ക്ഷേത്രത്തിന് മുകളിലൂടെ കെഎസ്ഇബി ലൈനുകൾ ഉൾപ്പെടെ പൊട്ടിവീണതോടെ റോഡിലെ ഗതാഗതവും പൂർണമായി തടസപ്പെട്ടിരുന്നു.
തുടർന്ന് വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർ ഫോഴ്സ് സംഘം ശിഖരങ്ങൾ മുറിച്ചുനീക്കി റോഡിലെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയ ശേഷം നിലയത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ ഇതേ സ്ഥലത്ത് ആൽമരത്തിന്റെ വലിയൊരു ശിഖരം കൂടി വീണ്ടും ഒടിഞ്ഞുവീഴുകയായിരുന്നു.
വിവരം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർ ഫോഴ്സ് സംഘം വീണ്ടും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. തുടർന്ന് വാഹനവും ഡ്രൈവറെയും സുരക്ഷിതമായി പുറത്തെടുക്കുകയും റോഡിലെ ഗതാഗതം വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

