കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 21 മുതൽ 23 വരെ ‘സ്മാർട്ട് ഹോം എക്സ്പോ 2.0’ എന്ന പേരിൽ സ്മാർട്ട് ലിവിങ് എക്സ്പോ സംഘടിപ്പിക്കുന്നു. സ്മാർട്ട് ലിവിങ് എക്സ്പീരിയൻസ് നേരിട്ട് അനുഭവിക്കാനും ഒരു വീട് എങ്ങനെ സ്മാർട്ട് ആക്കാമെന്ന് നേരിട്ട് കണ്ടു മനസിലാക്കാനുമായി ഒരു എക്സ്പീരിയൻസ് സോൺ തന്നെ ഈ എക്സ്പോയിൽ ഒരുക്കുന്നു.
എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ, ഭവന നിർമാണത്തിനായുള്ള എആർ, വിആർ സംവിധാനങ്ങൾ, റോബോട്ടിക്സ്, സെക്യൂരിറ്റി സിസ്റ്റം, ഹോം തിയറ്റർ, സ്മാർട്ട് ഗ്ലാസ്, സ്മാർട്ട് കർട്ടൻ തുടങ്ങി പുതുതലമുറയ്ക്ക് അനുസൃതമായ വീട് നിർമാണത്തിന് ആവശ്യമായതെല്ലാം സന്ദർശകർക്ക് കാണാൻ സാധിക്കും. വീടുകൾക്ക് മോഡേൺ ലൂക്ക് സമ്മാനിക്കാനായി സ്മാർട്ട് ലിവിങ് ഓഫർ ചെയ്യുന്ന 140ൽ അധികം സ്റ്റാളുകൾ എക്സ്പോയിൽ അണിനിരക്കും.
പ്രവേശം തികച്ചും സൗജന്യമാണ്. ജയ്ഹിന്ദ് ഗ്രൂപ്പ് ആണ് ഈ എക്സ്പോയുടെ മുഖ്യ പ്രായോജകർ.
ബാങ്ക് ഓഫ് ബറോഡ ബാങ്കിങ് പാർട്ണറായും മൈക്രോട്ടക് പവർ പാർട്ണറായും സഹകരിക്കുന്നു. സന്ദർശന സമയം രാവിലെ 11 മണി മുതൽ രാത്രി 8 മണിവരെ.
സന്ദർശകർ സൗജന്യ റജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9744208942 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

