പാലക്കാട് നഗരത്തിലെ ഗതാഗത സംവിധാനങ്ങളിൽ നിർണായകമായ ടൗൺ റെയിൽവേ മേൽപാലം സർവീസ് റോഡിലെ തകർച്ചകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികളുമായി നഗരസഭ രംഗത്ത്. ഇതിന്റെ ഭാഗമായി റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും സുഗമമായ പ്രവർത്തനങ്ങൾക്കായി ഈ പാത താൽക്കാലികമായി അടച്ചതായും അധികൃതർ അറിയിച്ചു.
തുടർച്ചയായി തകർച്ച നേരിടുന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന യാത്രാദുരിതം എത്രയും വേഗം ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.
പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

