ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലുള്ള ഓണവിപണന മേളകൾ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിപണികളിൽ ജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
നാടൻ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിച്ച വിവിധ ഭക്ഷ്യവസ്തുക്കളും കരകൗശല വസ്തുക്കളും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഓണം വിപണിയിലൂടെ കുടുംബശ്രീ യൂണിറ്റുകൾക്ക് മികച്ച വരുമാനമാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്കായി ന്യായവിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ഉറപ്പാക്കുന്നതിനാണ് മേളകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

