ചെന്നൈയിൽ കഴിഞ്ഞ ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സിനിമ താരം തൃഷയ്ക്ക് മുൻനിരയിൽ ഇരിപ്പിടം അനുവദിച്ചതിനെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ രൂക്ഷ വിമർശനം. ചടങ്ങിൽ നടി പങ്കെടുത്തതും, വിജയ്യുടെ മാതാപിതാക്കൾക്ക് സമീപം സ്ഥാനം ലഭിച്ചതും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു.
ഇതിനുപുറമേ, പരേഡിനിടയിൽ സല്യൂട്ട് നൽകിയപ്പോൾ നടി തിരിച്ച് സല്യൂട്ട് കൈമാറിയ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളിലാണ് പത്രം മുഖപ്രസംഗത്തിലൂടെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
“ഒരു നടിയെ സ്വാതന്ത്ര്യദിന പരിപാടിയിൽ കൊണ്ടുവന്ന് സല്യൂട്ട് ചെയ്തു. വിജയ്യുടെ സ്വന്തം ആരാധകർക്കു പോലും ഇത് അംഗീകരിക്കാൻ കഴിയില്ല.
പൊതുജനങ്ങൾ ഇതെങ്ങനെ സ്വീകരിക്കും?” എന്നാണ് മുരശൊലി മുഖപ്രസംഗത്തിൽ ചോദിക്കുന്നത്. നടിക്ക് മുൻവരിയിൽ സീറ്റ് ഒരുക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നെന്നും പത്രം വിമർശിക്കുന്നു.
സ്വാതന്ത്ര്യദിനത്തിൽ പരേഡിന്റെ മുൻനിരയിൽ ഒരു നടിയെ യാതൊരു ലജ്ജയോ മടിയോ കൂടാതെ ഇരുത്തിയതും സല്യൂട്ട് കൈമാറിയതും വിജയ്ക്ക് വോട്ട് ചെയ്തവർക്കുപോലും സഹിക്കാൻ കഴിയാത്ത പ്രവൃത്തിയാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. ഒട്ടും മര്യാദയില്ലാത്ത കാര്യങ്ങൾ പരസ്യമായി ചെയ്യുകയും ശേഷം അവയെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് വിജയ് എന്നും എഡിറ്റോറിയൽ ആരോപിക്കുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് സ്വാതന്ത്ര്യദിന ചടങ്ങിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളത്. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

