പ്രമുഖ സംവിധായകൻ അരുൺ ഗോപി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമ പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.
‘കനകരാജ്യം’, ‘വീകം’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം സാഗർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് വേഷത്തിലാണ് പ്രശസ്ത താരം സൈജു കുറുപ്പ് അഭിനയിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ ധ്യാൻ ശ്രീനിവാസൻ, സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രി അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, റിയ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അരുൺ ഗോപി എക്സൈറ്റ്മെന്റ്, ജസ്റ്റിന് മാത്യു എൻ്റർടെയ്ന്മെന്റ് എന്നീ ബാനറുകളിൽ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
വരുന്ന സെപ്റ്റംബർ ഏഴിന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിലെ സ്വിച്ചോൺ കർമ്മത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

