തിരുവനന്തപുരം: സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘റീസര്‍ജ് സേഫ് വുമന്‍ സേഫ് കേരള വനിതാ’ പരിപാടിക്കെതിരെയാണ് ഇയാൾ രംഗത്തുവന്നത്.
വനിതാ ശിശുവികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച ഈ പരിപാടിയെ പ്രതിയാക്കി അജിത് കുമാർ ഫേസ്ബുക്കിലൂടെ രൂക്ഷമായ അധിക്ഷേപം അഴിച്ചുവിടുകയായിരുന്നു. ചടങ്ങിൽ സംബന്ധിക്കുന്ന സ്ത്രീകൾക്കെതിരെ സാമൂഹിക മാധ്യമ വീഡിയോയിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചതാണ് ഇയാൾക്കെതിരായ നടപടിക്ക് ആധാരം.
വനിതാ ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക പരിപാടിക്കും പങ്കെടുക്കുന്ന സ്ത്രീകൾക്കുമെതിരെ ഉണ്ടായ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന്, ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രത്യേക പരാതിയിലാണ് പോലീസിന്റെ നടപടി. വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

