കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പോലീസ് പിടികൂടി. വലപ്പാട് എസ് എന്‍ സെന്റര്‍ സ്വദേശി കറപ്പം വീട്ടില്‍ അബ്ദുള്ളക്കുട്ടി (65) ആണ് അറസ്റ്റിലായത്.
വലപ്പാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വലപ്പാട് എസ് എന്‍ സെന്ററിലെ ബിസ്മി സ്റ്റോഴ്സ് എന്ന കടയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 65 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി ഇവ സൂക്ഷിച്ചതിനാണ് നടപടി. പ്രതിക്കെതിരേ കാപ്പ നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ സമാനമായ രീതിയില്‍ വില്‍പ്പനയ്ക്കായി പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ ഇതിനുമുമ്പും മൂന്നു കേസുകളില്‍ പ്രതിയായിട്ടുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷന് എസ്.
ഐ. എബിന് സി.എന്‍, ജി.എസ്.
ഐ. ഉണ്ണി, സി പി .ഒ മാരായ സിയാദ്, ജസ്ലിന് തോമസ്, ശാലിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതും അന്വേഷണം നടത്തിയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

