ഡിജിറ്റൽ മാധ്യമ രംഗത്ത് നിർണ്ണായക പ്രഖ്യാപനവുമായി പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് രംഗത്ത്. വീഡിയോകളുടെ വ്യൂ കണക്കാക്കുന്ന രീതി പൂർണ്ണമായി മാറ്റാനാണ് തീരുമാനം.
ഇനി മുതൽ ഏതെങ്കിലും വീഡിയോ വെറും ഒരു സെക്കൻഡ് മാത്രം കണ്ടാൽ പോലും അത് ഔദ്യോഗികമായി ഒരു വ്യൂ ആയി രേഖപ്പെടുത്തപ്പെടും. യൂട്യൂബ് ഷോർട്സ് വീഡിയോകളിൽ നിലവിലുള്ള ഈ രീതി ഇനി മുതൽ പ്ലാറ്റ്ഫോമിലെ എല്ലാത്തരം വീഡിയോകൾക്കും ബാധകമാക്കുകയാണ്.
വരുന്ന ഓഗസ്റ്റ് 24 മുതലാണ് ഈ പുതിയ മാറ്റം ഔദ്യോഗികമായി നിലവിൽ വരുന്നത്. എന്നാൽ, മുൻപ് അപ്ലോഡ് ചെയ്യപ്പെട്ട
പഴയ വീഡിയോകളുടെ വ്യൂ കണക്കുകളിൽ യാതൊരുവിധ മാറ്റവുമുണ്ടാകില്ല. പണ്ടത്തെ രീതിയിലുള്ള വ്യൂ കണക്കുകൾ ഇനി മുതൽ ‘എൻഗേജ്ഡ് വ്യൂ’ (Engaged View) എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഈ കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രിയേറ്റർമാർക്കുള്ള പ്രതിഫലം ലഭിക്കുക. ഫലത്തിൽ, പുതിയ വ്യൂ രീതി കാഴ്ചക്കാരുടെ മൊത്തത്തിലുള്ള എണ്ണം വർധിപ്പിച്ചു കാണിക്കുന്നതിൽ മാത്രമാകും മാറ്റം വരുത്തുക.
വീഡിയോകളിൽനിന്ന് വരുമാനം നേടാൻ ആളുകൾ കൂടുതൽ സമയം കണ്ടിരിക്കേണ്ടി വരും. വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത രീതികളിൽ വ്യൂസ് കണക്കാക്കുന്നത് വലിയ തോതിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന് വിവിധ ക്രിയേറ്റർമാർ നിരന്തരം പരാതിപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് തങ്ങളുടെ വീഡിയോകൾ യഥാർത്ഥത്തിൽ എത്രത്തോളം ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി യൂട്യൂബ് എത്തിയത്. ഇതുവരെ ഷോർട്സിനും ലോങ്-ഫോം വീഡിയോകൾക്കും വ്യൂസ് കണക്കാക്കാൻ വ്യത്യസ്ത മാനദണ്ഡങ്ങളായിരുന്നു പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നത്.
എന്നാൽ പുതിയ നിയമപ്രകാരം ഒരു വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങുന്ന ആദ്യത്തെ ഫ്രെയിം മുതൽ തന്നെ അതൊരു വ്യൂ ആയി കണക്കാക്കും. ലോങ്-ഫോം വീഡിയോകൾ, ഷോർട്സ്, ലൈവ് സ്ട്രീമുകൾ തുടങ്ങി യൂട്യൂബിലെ എല്ലാ വീഡിയോ ഫോർമാറ്റുകൾക്കും ഈ പുതിയ നിയമം ഒരേപോലെ ബാധകമായിരിക്കും.
ഈ പുതിയ മാറ്റം ചാനലുകളുടെ മൊത്തത്തിലുള്ള വ്യൂസ് വർധിപ്പിക്കുമെങ്കിലും അത് നേരിട്ട് വരുമാനത്തെയോ മോണിറ്റൈസേഷനെയോ ബാധിക്കില്ല എന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിയേറ്റർമാരുടെ വരുമാനം പഴയതുപോലെ തന്നെ ‘Engaged Shorts views’, ‘Engaged Watch Hours’ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക.
പുതിയ അപ്ഡേറ്റ് വഴി ക്രിയേറ്റർമാരുടെ ആകെ വ്യൂസ് അതിവേഗം ഉയരുമെന്നതിനാൽ, ബ്രാൻഡുകളുമായും സ്പോൺസർമാരുമായും സഹകരിക്കുമ്പോൾ തങ്ങളുടെ ചാനലിന്റെ യഥാർത്ഥ വ്യാപ്തിയും മൂല്യവും പരസ്യദാതാക്കളെ ബോധ്യപ്പെടുത്താൻ ക്രിയേറ്റർമാർക്ക് ഇത് ഏറെ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

