റാഞ്ചി: ഝാർഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ വഴങ്ങി സർക്കാർ. ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) നടപ്പിലാക്കിയ സി.ജി.എൽ (CGL) ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും സംസ്ഥാന സർക്കാർ ഔദ്യോഗികമായി റദ്ദാക്കി.
ഇതിനോടകം പ്രസിദ്ധീകരിച്ച പരീക്ഷാ ഫലങ്ങളും ഇതുവഴിയുള്ള നിയമനങ്ങളും പൂർണ്ണമായും അസാധുവാക്കിയിട്ടുണ്ട്. കൂടാതെ, 2014 മുതൽ ഈ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ പരീക്ഷകളെക്കുറിച്ചും സമഗ്രമായ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി വിഷയം ചർച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക തീരുമാനമുണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടായതോടെ, മൂന്നാഴ്ചയിലധികമായി തുടർന്നുപോന്ന സമരം വിദ്യാർഥികൾ ആഹ്ലാദപ്രകടനങ്ങളോടെ അവസാനിപ്പിച്ചു.
പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ അടക്കമുള്ളവർ സമര വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

