വാഷിങ്ടൻ ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് . യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.
ഹോർമുസിലെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ നടത്തുന്ന സമാന്തര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കരാറിലെത്താൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനും ഒമാനും ചർച്ച നടത്തുകയാണ്.
ഇറാൻ കീഴടക്കാൻ തയാറാകണമെന്നും അവർ തകർന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് സമയക്രമമോ ധൃതിയോ ഇല്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പുകൾ ചിന്തകളെ ബാധിക്കാറില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

