ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേതൃത്വം നല്കിയ ദേവേന്ദ്ര നാഥ് മഹ്തോയെ പൊലീസ് മര്‍ദിച്ചതായി വ്യാപക പരാതി. റാഞ്ചിയിലെ ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം തടഞ്ഞുവെന്നാണ് പ്രധാന ആരോപണം.
പൊലീസ് നടപടിയില്‍ തനിക്ക് നെഞ്ചിന് പരുക്കേറ്റതായും മഹ്തോ മാധ്യമങ്ങളോട് വ്യക്തമാക്കി. റാഞ്ചിയിലെ സാദര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തടയുന്നതും, തുടര്‍ന്നുണ്ടായ ഉന്തും തള്ളും പിടിവലിയുമാണ് ഈ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇതിനിടയില്‍ പൊലീസ് അദ്ദേഹത്തെ ബലമായി ആശുപത്രി മുറിയിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

