സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതികൾ രാഷ്ട്രപതി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ നടന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ ധീരതയ്ക്കുള്ള ശൗര്യ ചക്ര പുരസ്കാരത്തിന് മലയാളി സൈനിക ഉദ്യോഗസ്ഥനായ മേജർ തരുൺ വാസുദേവൻ അർഹനായി.
ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകി രാജ്യം ആദരിക്കുന്നത്. റിട്ട.
കേണൽ എ കെ വാസുദേവൻ ആണ് അദ്ദേഹത്തിന്റെ പിതാവ്. പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ആകെ 78 ധീരതാ അവാർഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചത്.
ഇതിൽ 13 എണ്ണം മരണാനന്തര ബഹുമതികളാണ്. ആകെ 19 പേർക്ക് ശൗര്യ ചക്രയും 36 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും ലഭിച്ചു.
രാജ്യത്ത് പ്രഖ്യാപിച്ച ഒമ്പത് കീർത്തി ചക്രകളിൽ ഏഴെണ്ണവും മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട
ലഫ്. കേണൽ മനിയോ ഫ്രാൻസിസ് കീർത്തി ചക്രയ്ക്ക് അർഹനായി.
കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിംഗ്, കത്വവ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു കശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർ എന്നിവർക്കും കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

