ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ചികിത്സാസൗകര്യങ്ങൾ തേടിയുള്ള യാത്ര വീണ്ടും ദുരിതപൂർണ്ണമാകുന്നു. കടുത്ത പനിയെ തുടർന്ന് അവശയായ വയോധികയെ നാട്ടുകാർ കമ്പിൽ തുണികെട്ടി ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.
വളയംപാറ കുടിയിലെ പൂമണിയെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു പൂമണി.
തുടർന്ന് ആരോഗ്യനില വഷടായതിനെ തുടർന്നാണ് നാട്ടുകാർ സാഹസികമായ യാത്രാമാർഗ്ഗം തിരഞ്ഞെടുത്തത്. വളയംപാറയിൽ നിന്ന് സൊസൈറ്റികുടിയിലെ ആശുപത്രിയിലേക്ക് ഏകദേശം ആറ് കിലോമീറ്ററോളമാണ് വയോധികയെയും ചുമന്ന് നാട്ടുകാർ നടന്നത്.
യാത്രാവേളയിൽ മഴ നനയാതിരിക്കാനായി കമ്പിൽ തുണികൊണ്ട് കെട്ടിയുണ്ടാക്കിയ മഞ്ചലിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചാണ് പൂമണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വളയംപാറയിൽ നിന്ന് സൊസൈറ്റികുടിയിലേക്ക് എത്താൻ ഇതുവരെയും യാതൊരുവിധ റോഡ് സൗകര്യവുമില്ല.
പ്രദേശത്തേക്ക് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കുടിയിലുള്ളവർ വർഷങ്ങളായി നിവേദനങ്ങളും സമരങ്ങളും നടത്തുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ശാശ്വത പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

