ഇടുക്കി ജില്ലയിലെ എഴുകുംവയലില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി.
പാറത്തറയില്‍ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. മാതാപിതാക്കളെ അജീഷ് ആക്രമിച്ചതിനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതി ലഹരിക്ക് അടിമയാണെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. നേരത്തെ ഇയാളെ ലഹരിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു.
ഈ കേന്ദ്രത്തില്‍ നിന്നും തിരികെ എത്തിയതിന് ശേഷവും അജീഷ് ലഹരി ഉപയോഗം തുടര്‍ന്നിരുന്നതായും വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്നും ഇവര്‍ തമ്മില്‍ വലിയ രീതിയില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതിനിടെയാണ് ആക്രമണമുണ്ടായതെന്നും അറിയുന്നു.

