തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ യുപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം അവസാനിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമായതിനെ തുടർന്നാണ് നടപടി.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ നിർണായക ചർച്ചയ്ക്കു ശേഷമാണ് സമരത്തിൽനിന്ന് പിന്മാറാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രശ്നപരിഹാരത്തിനായി സർക്കാർ 45 ദിവസത്തെ സാവകാശമാണ് തേടിയിരിക്കുന്നത്. കൂടാതെ, ഒഴിവുകൾ ഇല്ലാതെ പിഎസ്സി നോട്ടിഫിക്കേഷൻ ഇറക്കുന്നത് ഒഴിവാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

