മജ്ജയിൽ ബാധിച്ച കാൻസർ രോഗത്തിനെതിരെ പൊരുതുന്ന നിർധന യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. തിരുവനന്തപുരം തിരുമല പാങ്ങോട് ശ്രീചിത്ര നഗർ (ഹൗസ് നമ്പർ ബി–68–3) പരേതനായ ടി.അശോക് കുമാർന്റെ മൂത്ത മകനായ എ.എസ്.ദീപക് (31) ആണ് അടിയന്തര ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിക്കുന്നത്.
ബിടെക് ബിരുദധാരിയായ ദീപക്കിന് മൂന്നു വർഷം മുൻപാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോലിക്ക് ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ തിരിച്ചടി.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടിയന്തരമായി മജ്ജ മാറ്റിവയ്ക്കണമെന്നാണ് തിരുവനന്തപുരം ആർസിസിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ദീപക്കിന്റെ സഹോദരനായ വൈശാഖ് മജ്ജ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാൽ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി വലിയ തുക ആവശ്യമാണ്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിലാണ് അടുത്ത മാസത്തേക്കായി ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
ഡ്രൈവറായിരുന്ന അശോക് കുമാറിന്റെ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. എന്നാൽ പത്തുമാസം മുൻപ് അശോക് കുമാർ അന്തരിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
നിലവിൽ കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. ഇതുവരെയുള്ള ചികിത്സകൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മുന്നോട്ട് കൊണ്ടുപോയത്.
സാമൂഹ്യ മനസ്സാക്ഷിയുള്ളവരുടെ കനിവുണ്ടായാൽ മാത്രമേ ദീപക്കിന് പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കൂ. ദീപക്കിന്റെയും സഹോദരൻ വൈശാഖിന്റെയും പേരിൽ ശാസ്തമംഗലം ഫെഡറൽ ബാങ്ക് ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കൂടാതെ ദീപക്കിന്റെ പേരിൽ യുപിഐ അക്കൗണ്ടും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

