കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും മുൻനിര പോരാളിയായിരുന്ന സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടർ എം പി പരമേശ്വരൻ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്.
തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിൽ വലിയ മുന്നേറ്റം സൃഷ്ടിച്ച ജനകീയാസൂത്രണം, സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ മുഖ്യ ആസൂത്രകരിലൊ ഒരാളായിരുന്നു അദ്ദേഹം.
നാലാംലോക വാദവുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രപരമായ വിവാദങ്ങളെ തുടർന്ന് 2004-ൽ അദ്ദേഹത്തെ CPIM-ൽ നിന്ന് പുറത്താക്കുകയുണ്ടായി.
തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18നാണ് എം പി പരമേശ്വരൻ ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം റഷ്യയിലെ മോസ്കോയിലും അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയിരുന്നു.

