കൊച്ചി: ലോകമെമ്പാടും വലിയ സ്വീകാര്യത നേടിയ കെ–ബ്യൂട്ടി കൊറിയൻ സ്കിൻകെയർ ശ്രേണിയിലേക്ക് മലയാളിയുടെ പുതിയ ചുവടുവെപ്പ്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളും പീഡിയാട്രീഷ്യനുമായ ഡോ.
ആരതി പിള്ളയാണ് ‘ദ് ഹാർട്ട് കോസ്മെറ്റിക്സ്’ എന്ന പുതിയ ചർമ സംരക്ഷണ ബ്രാൻഡ് വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. നാല് സ്കിൻകെയർ ഉൽപന്നങ്ങളും രണ്ട് ലിപ് ഓയിലും അടങ്ങുന്ന ഈ ഉൽപന്നനിര പൂർണമായും ദക്ഷിണ കൊറിയയിലാണ് നിർമിക്കുന്നത്.
‘‘ബിസിനസ് സംരംഭമെന്ന ആഗ്രഹം നേരത്തെ മനസ്സിലുണ്ടായിരുന്നെങ്കിലും മെഡിസിനാണ് കരിയറായി തിരഞ്ഞെടുത്തത്. പക്ഷേ, പ്രസവത്തിനുശേഷം കടുത്ത ചർമ പ്രശ്നങ്ങൾ നേരിട്ടതു വഴിത്തിരിവായി.
ജോലിയും കുഞ്ഞിന്റെ കാര്യങ്ങളും നോക്കുന്നതിനിടെ സ്കിൻകെയറിനു വേണ്ടി ഒരുപാട് സമയം ചെലവിടാനാകില്ല. ഒന്നിലധികം ചർമപ്രശ്നങ്ങൾക്ക് ഒരേസമയം പരിഹാരം നൽകുന്ന ലളിതമായ ഉൽപന്നങ്ങളെക്കുറിച്ച് ആലോചിച്ചത് അങ്ങനെയാണ്.
കൊറിയൻ സ്കിൻകെയർ മികച്ച ഫലം നൽകുന്നതായി മനസ്സിലാക്കിയതോടെ കൊറിയൻ ഫോർമുലേഷനും ഇൻഗ്രീഡിയന്റ്സും ഉൾപ്പെടുന്ന പ്രോഡക്ടുകൾക്കായി പഠനം തുടങ്ങി’’, ഡോ. ആരതി വ്യക്തമാക്കി.
ഡോ. ആരതിയും ഭർത്താവ് ഡോ.
ആദിത്യ വിഷ്ണുവും ചേർന്നാണ് ഈ സംരംഭത്തിന് അടിത്തറയിട്ടത്. ചർമത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ സംരക്ഷിക്കുന്ന ‘ബാരിയർ-ഫസ്റ്റ്’ ഉൽപന്നങ്ങൾക്കായുള്ള മൂന്ന് വർഷത്തെ നീണ്ട
പഠനഗവേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാർട്ട് കോസ്മെറ്റിക്സ് പുറത്തിറക്കിയത്. തുടക്കത്തിൽ ചെറിയ തോതിൽ ആരംഭിച്ച ബ്രാൻഡ്, ഇതിനോടകം തന്നെ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
വരുംകാലങ്ങളിൽ ഈ സംരംഭത്തെ ഒരു പാൻ ഇന്ത്യൻ ബ്രാൻഡായി വളർത്താനാണ് ഇരുവരും ലക്ഷ്യമിടുന്നത്. ഔദ്യോഗിക വെബ്സൈറ്റ് കൂടാതെ ആമസോൺ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും നിലവിൽ ഉൽപന്നങ്ങൾ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

