ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണം റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ പ്രകൃതിദുരന്തം ഉണ്ടായത്.
ഭൂചലനത്തിന്റെ ആഘാതത്തിൽ രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് തലസ്ഥാനമായ ബൊഗോട്ടയിൽ നിന്നും സുരക്ഷ മുൻനിർത്തി ആളുകളെ പൂർണ്ണമായി ഒഴിപ്പിച്ചു.
പടിഞ്ഞാറൻ കൊളംബിയയിലെ സാൻ ജോസ് ഡെൽ പാൽമർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനങ്ങൾ അയൽരാജ്യമായ ഇക്വഡോറിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അയൽരാജ്യമായ വെനസ്വേലയുടെ വടക്കൻ മേഖലയിൽ 6,100-ലധികം പേരുടെ ജീവഹാനിക്കിടയാക്കിയ ഇരട്ട ഭൂചലനങ്ങൾ നടന്ന് വെറും രണ്ട് മാസം പിന്നിടുമ്പോഴാണ് കൊളംബിയയിലും സമാനമായ വലിയ ദുരന്തം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

