അടുത്ത മാസം നടക്കാനിരിക്കുന്ന അവധിക്കാല യാത്രയ്ക്കുള്ള തയാറെടുപ്പുകൾക്കിടയിലാണ് യാത്ര പ്ലാനിങ് എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലായത്. ഫ്ലൈറ്റുകളും താമസസ്ഥലങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നുവെങ്കിലും, മുമ്പ് സന്ദർശിച്ചിട്ടുള്ള ഒരു നഗരത്തിൽ പുതിയ കാഴ്ചകളും അനുഭവങ്ങളും കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായി തോന്നി.
ഒടുവിൽ യാത്രയുടെ പ്ലാനിങ്ങും ബജറ്റ് തയാറാക്കലും പൂർണ്ണമായും ഗൂഗിൾ ജെമിനിയെ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് വളരെ കൗതുകകരമായ അനുഭവമാണ് സമ്മാനിച്ചത്.
തിരക്കുപിടിച്ച ജോലികൾക്കിടയിൽ ഗോവയിലെ പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും മികച്ച റെസ്റ്റോറന്റുകൾ കണ്ടെത്താനും സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജെമിനിയെ സമീപിച്ചത്. സെപ്റ്റംബർ മാസത്തിൽ വടക്കൻ ഗോവയിലേക്കുള്ള യാത്രയ്ക്കായി 1,00,000 രൂപയുടെ ബജറ്റാണ് നൽകിയത്.
ഫ്ലൈറ്റും താമസവും ഒഴിവാക്കി, ഒരു ഭക്ഷണത്തിന് 3,000 മുതൽ 4,000 രൂപ വരെയും, ഒരു പാനീയത്തിന് 300 രൂപയിൽ കൂടാത്ത തുകയിൽ 3-4 പാനീയങ്ങൾ ഉൾപ്പെടുന്നതുമായ കണക്കുകൂട്ടലുകളാണ് നൽകിയത്. അഞ്ജുന, വാഗടർ, അസ്സഗോവ, സിയോലിം എന്നീ പ്രദേശങ്ങളിലെ മികച്ച റെസ്റ്റോറന്റുകൾ, രഹസ്യ ഇടങ്ങൾ, ബീച്ച് ഷാക്കുകൾ എന്നിവ കണ്ടെത്താനും ആവശ്യപ്പെട്ടു.
ആദ്യം നൽകിയ വിവരങ്ങൾ വെച്ച് ജെമിനി നൽകിയ നിർദ്ദേശങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഗൂഗിൾ മാപ്സിലെ റസ്റ്റോറന്റ് റിവ്യൂകൾ, ട്രാഫിക്, തിരക്കുള്ള സമയങ്ങൾ, ഫോട്ടോകൾ എന്നിവ വിലയിരുത്തിയായിരുന്നു നിർദ്ദേശങ്ങൾ.
ദിവസവും കാലാവസ്ഥയും ലൊക്കേഷനും അനുസരിച്ച് റൂട്ട് മാപ്പുകൾ തയാറാക്കാനും ഇത് സഹായിച്ചു. തുടർന്ന് നിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ പ്രോംപറ്റുകൾ മാറ്റിയെഴുതിയപ്പോൾ മികച്ച ഫലങ്ങളാണ് ലഭിച്ചത്.
4.2 റേറ്റിംഗിൽ കൂടുതലുള്ള മികച്ച റെസ്റ്റോറന്റുകളും, വാട്ടർ സ്പോർട്സ്, അമ്യൂസ്മെന്റ് പാർക്കുകൾ, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങളും ബജറ്റിനുള്ളിൽ ഉൾപ്പെടുത്തി പ്ലാൻ തയാറാക്കാൻ ജെമിനിക്ക് സാധിച്ചു. ഗൂഗിൾ വർക്ക്സ്പേസുമായി ബന്ധിപ്പിച്ചതിനാൽ താമസസ്ഥലത്തിന് സമീപമുള്ള പ്രഭാതഭക്ഷണ ഓപ്ഷനുകൾ കണ്ടെത്താനും സാധിച്ചു.
ഈ രീതി സമയം ലാഭിക്കാൻ ഏറെ സഹായിച്ചുവെന്നും ഭാവിയിലെ ചെറിയ യാത്രകൾക്ക് ഇനിയും ജെമിനിയെ ആശ്രയിക്കുമെന്നും അനുഭവം പങ്കുവെച്ചുകൊണ്ട് യാത്രാപ്രേമി വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

