സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് പ്രണയത്തിൽ നിന്ന് പിന്മാറിയ ഉദ്യോഗസ്ഥനായ കാമുകനെ തേടി യുവതി 250 കിലോമീറ്ററിലധികം യാത്ര ചെയ്ത് ജോലിസ്ഥലത്തെത്തി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് കോൺസ്റ്റബിൾ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരിൽ നിന്നും പൂജാകുമാരി (24) എത്തിയത്.
നീണ്ട നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും, യുവാവിന് പൊലീസ് ജോലി ലഭിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് യുവതി ഇത്രയും ദൂരം താണ്ടി എത്തി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. പട്നയിൽ നിന്ന് ഔറംഗാബാദിലെത്തിയ യുവതി, അംബയിലെ എക്സൈസ് വകുപ്പിന്റെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കേഷ് കുമാറിനെ കണ്ടെത്തുകയായിരുന്നു.
ഇവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞെത്തിയ അംബ പൊലീസ് ഉദ്യോഗസ്ഥർ ഇരുവരையும் സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി അന്വേഷണം നടത്തി.
യുവതി ഉന്നയിച്ച കാര്യങ്ങൾ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇരുകൂട്ടരുടെയും വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ഒരു ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്താൻ ധാരണയാവുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

