പാലക്കാട് ജില്ലയിലെ ലക്കിടി-പേരൂർ റബ്ബർ ഉൽപാദക സംഘംന്റെ 2026-27 വർഷത്തെ വാർഷിക പൊതുയോഗവും വാർഷിക മാസ് കോൺടാക്ട് പ്രോഗ്രാമും നടന്നു. സംഘം വൈസ് പ്രസിഡന്റ് പി.
കെ. വർഗീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
സംഘം പ്രസിഡന്റ് ബൈജു സി. പത്മനാഭൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് സി. യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വരവ്-ചിലവ് കണക്കുകൾ പ്രസിഡന്റ് ബൈജു സി.
പത്മനാഭൻ അവതരിപ്പിച്ചു. ചടങ്ങിൽ റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ശ്രീമതി വത്സല മാതുക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് വാർഷിക മാസ് കോൺടാക്ട് പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യോഗത്തിന്റെ ഭാഗമായി സംഘത്തിന്റെ മുൻ വൈസ് പ്രസിഡന്റ് കെ. ലക്ഷ്മണനെ ചടങ്ങിൽ ആദരിച്ചു.
റബ്ബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി ജിഷ ഇ. എസ്., ഫീൽഡ് ഓഫീസർ അതുൽ എം. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം പ്രസിഡന്റ് സതീഷ് നായർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റോട്ടറി ക്ലബ് ഡയറക്ടറും ആർ.സി.സി.
കോർഡിനേറ്ററുമായ ആർ. മധുസൂദനൻ പരിപാടിയിൽ സന്നിഹിതനായിരുന്നു.
പരിപാടിയുടെ ഭാഗമായി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ 15 അംഗങ്ങൾ ഉൾപ്പെട്ട റോട്ടറി കമ്മ്യൂണിറ്റി കോർപ്സ് (RCC) ടാപ്പർ ബാങ്കിന് തുടക്കം കുറിച്ചു.
ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി റോട്ടറി ക്ലബ് 5,000 രൂപ ധനസഹായം അനുവദിക്കുകയും ചെയ്തു. യോഗത്തോടനുബന്ധിച്ച് കർഷകർക്കായുള്ള ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിരുന്നു.
എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണദാസ് വി. ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. റബ്ബർ കർഷകരുടെയും ടാപ്പർമാരുടെയും ക്ഷേമം മുൻനിർത്തി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും, മേഖലയിലെ വിവിധ വിഷയങ്ങളിൽ കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഈ സംരംഭം വേദിയായി.
സംഘം അംഗങ്ങളും റബ്ബർ ടാപ്പർമാരും റോട്ടറി ക്ലബ് പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

