കോതമംഗലം ∙ നഗരത്തിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഏറെക്കാലമായി ഒളിവിലായിരുന്ന പ്രതി പിടിയിലായി. തങ്കളം ജവഹർ കോളനി കരോട്ടുപുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി – 32) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കോതമംഗലത്തുവെച്ച് ഒരു യുവാവിന് നേരെ ആക്രമണമുണ്ടായത്. ഈ കേസിൽ നേരത്തെ തന്നെ മറ്റ് രണ്ട് പ്രതികളെ നിയമത്തിന് മുന്നിൽ എത്തിച്ചിരുന്നു.
എന്നാൽ ഒളിവിലായിരുന്ന മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നതിനിടയിലാണ് കോതമംഗലം അങ്ങാടിക്കര ഭാഗത്തുനിന്ന് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് 0.29 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്. കോതമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൽദോ പോൾന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

