ന്യൂഡൽഹി ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ആശയവിനിമയം നടത്തി.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതുമാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്. സംഭാഷണത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.
“യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൽനിന്നും ഫോൺ കോൾ ലഭിച്ചു.
ഇന്ത്യയും-യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു,” എന്ന് അദ്ദേഹം കുറിച്ചു. കൂടാതെ, വാൻസ്–ഉഷ ദമ്പതികള്‍ക്ക് അടുത്തിടെ പിറന്ന മകന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിക്കുകയും കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

