പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം കനക്കുന്നു.
സംഭവത്തിൽ കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആണ് ഔദ്യോഗികമായി രംഗത്തെത്തിയിരിക്കുന്നത്. അടൂർ എം വി ഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു , ഷമീർ എന്നിവരെയായിരുന്നു ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നത്.
എന്നാൽ, സസ്പെൻഷൻ നടപടി ഉടൻ പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. നിയമ ലംഘനത്തിനാണ് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയതെന്ന് കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
അടൂരിലെ പതിവ് പരിശോധനയ്ക്കിടെയായിരുന്നു ഈ നടപടി സ്വീകരിച്ചതെന്നും, അവിടം പ്രളയബാധിത പ്രദേശമായിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ യാതൊന്നും തന്നെ ആ വാഹനത്തിൽ ഉണ്ടായിരുന്നില്ല.
നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകൾക്കും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനുമായിരുന്നു വാഹനം തടഞ്ഞു നിർത്തി പിഴ ചുമത്തിയത് എന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

