സാമൂഹ്യമാധ്യമങ്ങളിൽ പുതിയ പോസ്റ്റുമായി വിവാദ വ്യക്തിത്വമായ അർജുൻ ആയങ്കി വീണ്ടും രംഗത്ത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നതായി കാണിച്ച് കൊണ്ടുള്ള ചിത്രമാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇതിനിടെ, അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അർജുന്റെ സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട
കേസിലാണ് അർജുൻ ആയങ്കിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് വ്യാപക തെരച്ചിൽ നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

