നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കായുള്ള അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. ഒളിവിലിരിക്കെ പൊലീസിനെ വെല്ലുവിളിക്കുന്ന ഇയാളെ കണ്ടെത്താൻ തൃശൂർ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് പുരോഗമിക്കുന്നത്.
പാലക്കാട്ടുനിന്നും ഡെസ്റ്റർ കാറിൽ തൃശൂരിലേക്ക് എത്തിയ അർജുൻ ആയങ്കി, പൊലീസിനെ കബളിപ്പിക്കാൻ വഴിയിൽ വെച്ച് വാഹനം മാറിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ വിവരം. ഇയാൾ സഞ്ചരിച്ച വാഹനം പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അർജുൻന്റെ സഹോദരൻ അഖിൽ ഉൾപ്പെടെയുള്ള കൂട്ടാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒളിവില് കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായ അർജുൻ ആയങ്കി, പൊലീസിനെയും സർക്കാരിനെയും നിരന്തരം വെല്ലുവിളിക്കുന്നത് സേനയ്ക്ക് വലിയ തലവേദനയായിട്ടുണ്ട്.
തൃശൂരിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ വാർത്താ ദൃശ്യങ്ങൾക്ക് താഴെ “തൃശൂർ റൗണ്ടിൽ ഒരു മരത്തിന്റെ ചുവട്ടിലെന്നാണ്” ഇയാൾ പരിഹാസ കമന്റും പങ്കുവെച്ചിരുന്നു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലുമാണോ കൈകാര്യം ചെയ്യുന്നത് എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിക്കൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ പ്രതിയെ പിടികൂടാൻ പൊലീസിനുമേൽ സമ്മർദ്ദം ഏറിയിട്ടുണ്ട്. ഇതിനിടെ ആഭ്യന്തര മന്ത്രിയെ വ്യക്തിപരമായി വെല്ലുവിളിച്ചും അർജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
തന്നെയും സുഹൃത്തുക്കളെയും പ്രതിചേർത്ത് ജയിലിലടച്ച കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് അർജുൻ ആയങ്കി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. അന്വേഷണത്തിനു ശേഷം താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസെടുത്ത സിഐ പ്രശാന്തൻനെതിരെ നടപടിയെടുക്കണമെന്നും വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.
“എങ്കിൽ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും.
അല്ലാണ്ട് വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്” എന്നാണ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തിലും ഇയാൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

