ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോം വഴി ഭീമമായ തുകയുടെ സാധനങ്ങൾ തുടർച്ചയായി ഓർഡർ ചെയ്യുകയും, പിന്നീട് ഇവ റദ്ദാക്കുകയോ ഡെലിവറി സ്വീകരിക്കാതിരിക്കുകയും ചെയ്ത കേസിൽ ജപ്പാനിൽ യുവതി അറസ്റ്റിലായി. ഒസാക്ക സ്വദേശിയായ മയൂ യോഷിദയാണ് ടോക്കിയോ പോലീസിന്റെ പിടിയിലായത്.
പ്രശസ്ത ആനിമേ പ്രസാധകരായ ഷൂയിഷയുടെ ഓൺലൈൻ സ്റ്റോർ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു ഈ തട്ടിപ്പ് അരങ്ങേറിയത്. 258 കോടിയുടെ ഓർഡറുകൾ റിപ്പോർട്ടുകൾ പ്രകാരം, 2024-നും 2025-നും ഇടയിലുള്ള കാലയളവിൽ 2,000-ത്തിലധികം വ്യാജ ഓർഡറുകളാണ് പ്രതി നൽകിയത്.
ഇതിനായി ഇവർ 230-ലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിരുന്നു. ആഗോളതലത്തിൽ ഏറെ പ്രശസ്തമായ നറുട്ടോ, വൺ പീസ് തുടങ്ങിയ ആനിമേ പരമ്പരകളുടെ ഏകദേശം 4.3 ശതകോടി യെൻ (ഏകദേശം 258 കോടി രൂപ) വിലമതിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ വ്യാജമായി ഓർഡർ ചെയ്തത്.
കാഷ് ഓൺ ഡെലിവറി രീതി തിരഞ്ഞെടുത്ത് സാധനങ്ങൾ ബുക്ക് ചെയ്ത ശേഷം, ഉൽപ്പന്നങ്ങൾ വീട്ടുപടിക്കൽ എത്തുമ്പോൾ സ്വീകരിക്കാതിരിക്കുകയാണ് ഇവർ പതിവാക്കിയിരുന്നത്. ചില സന്ദർഭങ്ങളിൽ സാധനങ്ങൾ അയക്കുന്നതിന് തൊട്ടുമുമ്പ് ഓർഡറുകൾ റദ്ദാക്കുകയും ചെയ്തു.
ഇത്തരത്തിൽ ഷിപ്പിംഗ് ചെലവുകളും റിട്ടേൺ ചാർജുകളും ഇനത്തിൽ മാത്രം ഷൂയിഷ കമ്പനിക്ക് 7.5 മില്യൺ യെന്റെ (ഏകദേശം 45 ലക്ഷം രൂപയുടെ) വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. പോലീസിന് മുന്നിൽ മയൂ യോഷിദ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് യുവതി നൽകിയ വിശദീകരണം. “എനിക്ക് ആനിമേ വളരെ ഇഷ്ടമാണ്, ഇത്തരം വലിയ ഓർഡറുകൾ നൽകുന്നത് നൽകുന്ന സന്തോഷവും ആശ്വാസവും എന്റെ മാനസീക പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു” എന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
2025 ജൂൺ മാസത്തിൽ കമ്പനി കാണ്ഡ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഓഗസ്റ്റ് 4-ന് യോഷിദയെ പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

