പൊലീസിനെ വെല്ലുവിളിച്ച പ്രതി അര്ജുന് ആയങ്കിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിര്‍ദ്ദേശം നല്കി. പൊലീസ് എപ്പോഴും അവരുടെ കർത്തവ്യം കൃത്യമായി നിർവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് കൂടുതൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, ‘ഓപ്പറേഷൻ തൂഫാൻ‘ന്റെ അടുത്ത ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലഹരി മാഫിയക്കെതിരായ നടപടികളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതിക്ക് രൂപം നൽകും.
സംസ്ഥാനത്ത് ലഹരി മാഫിയയുടെ പ്രവര്‍ത്തനം തൽക്കാലം ഒതുങ്ങിയിട്ടുണ്ടെങ്കിലും അത് അവരുടെ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാണിച്ചു. സർക്കാർ എപ്പോഴെങ്കിലും ഇതിൽ നിന്നും പിൻവാങ്ങുമെന്നും, ആ അവസരത്തിൽ വീണ്ടും സജീവമാകാമെന്നുമാണ് അവരുടെ ചിന്ത.
എന്നാൽ അത്തരത്തിലുള്ള കണക്കുകൂട്ടലുകൾ വെറുതെയാണെന്നും, സർക്കാർ എപ്പോഴും ജാഗ്രതയോടെയും ഉണർന്നുമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അവസാനമായി എറണാകുളത്താണ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

