ഏകദിന ക്രിക്കറ്റില് റെക്കോര്ഡ് നേട്ടത്തിനരികെയെത്തി ഓസ്ട്രേലിയന് താരം ജാക് ഫ്രേസര് മക്ഗുര്ക്ക്. ആഭ്യന്തര ക്രിക്കറ്റിലെ വണ് ഡേ കപ്പില് വെടിക്കെട്ട് ബാറ്റിംഗുമായി സൗത്ത് ഓസ്ട്രേലിയന് താരം കേവലം 14 പന്തുകളില് നിന്നാണ് അര്ധസെഞ്ച്വറി സ്വന്തമാക്കിയത്.
ഏകദിന ക്രിക്കറ്റില് 11 പന്തില് അര്ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ ലോക റെക്കോര്ഡിനരികിലേക്കാണ് താരം എത്തിയത്. ക്വീന്സ്ലാന്ഡിനെതിരെ അഡലെയ്ഡ് ഓവലില് നടന്ന മത്സരത്തില് സൗത്ത് ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില് 397 റണ്സാണ് പടുത്തുയര്ത്തിയത്.
സ്വന്തം പേരിലുണ്ടായിരുന്ന ടൂര്ണമെന്റ് റെക്കോര്ഡ് തിരുത്തിക്കുറിച്ചാണ് 24 കാരനായ ഓപ്പണിംഗ് ബാറ്റസ്മാന് ജാക് ഫ്രേസര് മക്ഗുര്ക്ക് 14 പന്തുകളില് ഫിഫ്റ്റി തികച്ചത്. മത്സരത്തില് ആകെ 63 പന്തുകള് നേരിട്ട
താരം 122 റണ്സാണ് അടിച്ചുകൂട്ടിയത്. പത്ത് ഫോറുകളും ഒമ്പത് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ വേഗമേറിയ അര്ധസെഞ്ച്വറിയാണിത്. സൗത്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റന് നഥാന് മക്സ്വീനിയും മത്സരത്തില് മികച്ച പ്രകടനം പുറത്തെടുത്തു.
തന്റെ കരിയറിലെ മൂന്നാമത് ലിസ്റ്റ് എ സെഞ്ച്വറി നേടിയ താരം 103 പന്തുകളില് നിന്ന് 106 റണ്സാണ് നേടിയത്. ബോളര് ടോം സ്റ്റ്രാക്കര് എറിഞ്ഞ രണ്ടാം ഓവറില് 22 റണ്സ് അടിച്ചെടുത്താണ് സൗത്ത് ഓസ്ട്രേലിയന് ഓപ്പണിംഗ് സഖ്യം കൂറ്റന് സ്കോറിലേക്കുള്ള കുതിപ്പ് തുടങ്ങിയത്.
തുടര്ന്ന് വെറും ആറാം ഓവറില് തന്നെ ഫ്രേസര് അര്ധസെഞ്ച്വറി പൂര്ത്തിയാക്കുകയും ചെയ്തു. 22 പന്തുകളില് നിന്ന് 75 റണ്സിലെത്തിയ ശേഷമാണ് താരത്തിന്റെ സ്കോറിംഗ് വേഗത അല്പ്പം കുറഞ്ഞത്.
നേരത്തെ 29 പന്തുകളില് ലിസ്റ്റ് എ സെഞ്ച്വറി നേടി റെക്കോര്ഡിട്ടിട്ടുള്ള താരം, 49 പന്തുകളിലാണ് ഈ മത്സരത്തില് സെഞ്ച്വറി തികച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

