മലപ്പുറം മഞ്ചേരിയിൽ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഒരു പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് കാട്ടുപന്നി കയറിയത്. വീട്ടിലുള്ളവര്‍ അടുക്കളഭാഗത്ത് സംസാരിച്ചു കൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി പെട്ടെന്ന് വീടിനകത്തേക്ക് ഓടി കയറുകയായിരുന്നു.
അലവിയുടെ മകന് ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകള്‍ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഭയപ്പെടുത്തുന്ന ഈ സംഭവം ഉണ്ടായത്. പന്നി നേരിട്ട് കയറിയത് കുട്ടി കളിച്ചിരുന്ന മുറിയിലേക്കായിരുന്നു.
എന്നാല്‍ കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ച ഫവാസിന്റെ അമ്മാവനായ അബ്ദുല്‍ ഹക്കീം ഉടൻതന്നെ കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതില്‍ പുറത്തു നിന്ന് അടക്കുകയുമായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.
തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി വീടിനുള്ളിൽ കാട്ടുപന്നി കയറിയ വിവരം അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി ഷംസിയ ടീച്ചര്‍ നഗരസഭയെ വിവരമറിയിക്കുകയും ചെയ്തു.
നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ സാലിം മഞ്ചേരി ഷൂട്ടര്‍മാരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഷൂട്ടര്‍മാരായ കെ.
വി. ഇല്യാസ് ബാബു ആനക്കയം, കെ.വി.
നൗഷാദ് എന്നിവര്‍ സ്ഥലത്തെത്തി ജനല്‍പാളി തുറന്ന് മുറിക്കകത്തുളള കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

