മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി രംഗത്ത്.
തമിഴ്നാടിന് സ്വന്തം നിലയിൽ ഇത്തരം തീരുമാനങ്ങൾ എടുത്ത് അവിടെ വെക്കാമെന്നല്ലാതെ, കേരളത്തിൽ അത് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അണക്കെട്ടിലെ നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം ഒരു കാരണവശാലും അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാടിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന അളവിൽ വെള്ളം നൽകണമെന്നും, എന്നാൽ അതേസമയം കേരളത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും പരമപ്രധാനമായ പ്രാധാന്യം നൽകണമെന്നും എം.എം. മണി ചൂണ്ടിക്കാണിച്ചു.
ഏത് വിജയ് സർക്കാർ വന്നാലും ഈ തീരുമാനം ഇവിടെ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുനൽകണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെയും അദ്ദേഹം വിമർശിച്ചു.
ഈ വിഷയത്തിൽ പച്ചമലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വെച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിന്റെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

