സംസ്ഥാനത്തെ സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇനിമുതൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ഇനിമുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവായി. ഇതുസംബന്ധിച്ച് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കും പൊ പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശന നിർദേശം നൽകി.
വിദ്യാഭ്യാസ ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടൊപ്പം സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനായി മറ്റ് ചില പ്രധാന നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
ബാങ്ക് ഇടപാടുകൾക്കായി യാതൊരു കാരണവശാലും താൽകാലിക ജീവനക്കാരെ നിയോഗിക്കാൻ പാടില്ല. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട
എല്ലാ ഔദ്യോഗിക രേഖകളും സ്ഥാപനമേധാവികൾ നേരിട്ട് സൂക്ഷിക്കേണ്ടതാണ്. എല്ലാ മാസവും അവസാനദിവസം സ്ഥാപന മേധാവി ബാങ്ക് അക്കൗണ്ട് പരിശോധിച്ച് കൃത്യമായി സാക്ഷ്യപ്പെടുത്തണം.
കൂടാതെ, സുരക്ഷ മുൻനിർത്തി സ്ഥാപന മേധാവിയുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും ഇടപാടുകൾ സംബന്ധിച്ച സന്ദേശങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് മേധാവികൾ ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

