അംലാദ് ജലീൽ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തുന്ന പുതിയ ചലച്ചിത്രമായ കരിമ്പടം നാളെ പ്രദര്‍ശനത്തിനെത്തും.അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടയിൽ ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
‘വന്നു നീ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ആര്യ അമ്പാട്ട് ആണ്. അനസ് സൈനുദ്ദീന്‍ സംഗീതം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദും ആര്യ അമ്പാട്ടും ചേര്‍ന്നാണ്.
ചിത്രത്തിൽ സുനിൽ സി പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ കെ രാജ, അബ്ദുൽഖാദർ, ബിനു ബി ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ ആർ, എൻ കെ ആർ മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയ പ്രമുഖരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് അനസ് സൈനുദീൻ തന്നെയാണ്. ശ്രീജിത്ത് മനോഹരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
അനസ് സൈനുദീൻ, ആര്യ അമ്പാട്ട് എന്നിവരുടെ വരികൾക്ക് അനസ് സൈനുദീൻ, നിഖിൽ മാധവ് എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. കല, മേക്കപ്പ്: ഉണ്ണികൃഷ്ണൻ കല, വസ്ത്രാലങ്കാരം: ജേഷ്മ ഷിനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അൽ അമീൻ ഷാജഹാൻ, എഡിറ്റർ: സൂരജ് പ്രഭ, പശ്ചാത്തല സംഗീതം: ശ്രാവൺ കലൈ, സൗണ്ട് ഡിസൈൻ: കരുണ്‍ പ്രസാദ്, നവാസ് മജീദ്, കളറിസ്റ്റ്: സുരേഷ് സി, സൗണ്ട് മിക്സ്: രാജേഷ്, പബ്ലിസിറ്റി ഡിസൈൻ: ആരോമൽ ചന്ദ്രൻ, മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ: ഗോവിന്ദ് പ്രഭാകർ, വിഎഫ്എക്സ്: അജയ് ക്രൂസ്, പി ആർ ഒ: എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

