ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായി കൊല്ലം ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജില്ലാതല ദുരിതാശ്വാസ സാധന ശേഖരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കോളേജിലെ എൻഎസ്എസ് യൂണിറ്റ് 27 A & B വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നത്.
ശേഖരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനായി ചടങ്ങിൽ കൈമാറി. കോളേജ് ക്യാമ്പസിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ജികെപിഎ കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തർ സംഘടന സമാഹരിച്ച സഹായ സാമഗ്രികൾ കൊല്ലം എസ്എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ.
എസ്.ലൈജുവിന് കൈമാറി. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അർച്ചന പി.ജെ., ഡോ.
ശ്രുതി. എൻ., ജികെപിഎ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക്, സെക്രട്ടറി അലക്സാണ്ടർ സെബാസ്റ്റ്യൻ, റാവുത്തർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ പ്രസിഡന്റുമായ നൗഷർ റാവുത്തർ, കേരള സിവിൽ ഡിഫൻസ് സേന കടപ്പാക്കട
നിലയം വാർഡൻ മുഹമ്മദ് സുഹൈൽ, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ജയകുമാർ, അഭിഷേക്, ഡോ. അശ്വതി ചന്ദ്രഭാനു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

