കോക്റോച്ച് ജനത പാര്‍ട്ടി (സിജെപി)യുടെ ഭാവി സമരപരിപാടികള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. രണ്ട് ദിവസമായി തുടരുന്ന നിര്‍ണായക നേതൃയോഗത്തിന് ശേഷം ഇന്ന് ഉച്ചയോടെ സിജെപി വക്താക്കള്‍ വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിടും.
മഹാരാഷ്ട്രയിലെ ഛത്രപതി സാമ്ബാജി നഗറിലുള്ള സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് നിലവില്‍ നേതൃയോഗം പുരോഗമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വൈകിയാല്‍ സ്വീകരിക്കേണ്ട
കര്‍ശന നടപടികളും, വരാനിരിക്കുന്ന സമര ഘട്ടങ്ങളും യോഗം ചര്‍ച്ച ചെയ്യും. രാഷ്ട്രീയ പാര്‍ട്ടിയായി മാറില്ലെന്നും, മറിച്ച് ശക്തമായ ഒരു സമ്മര്‍ദ ഗ്രൂപ്പായി തുടരുമെന്നും പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

