അയർക്കുന്നം ഗവ. എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ആദിവാസി ദുരിതാശ്വാസ ക്യാംപ് ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനായ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.
സനിൽകുമാർ സന്ദർശിച്ചു. ക്യാംപിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം, അവരുടെ പ്രശ്നങ്ങളും അടിയന്തര ആവശ്യങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞു.
കേരള സംസ്ഥാന നിയമ സേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനം നടത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ക്യാംപിലെ അന്തേവാസികൾക്ക് അരി ചാക്കുകളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുകയുണ്ടായി. ഈ ഔദ്യോഗിക സന്ദർശനത്തിൽ ജില്ലാ ജഡ്ജി പ്രസുൻ മോഹൻ, ഡിഎൽഎസ്എ സെക്രട്ടറി അതീഖ് റഹ്മാൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആനന്ദകൃഷ്ണൻ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

