തമിഴ്നാട് പൊലീസിന്റെ അറസ്റ്റിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായി. തഞ്ചാവൂർ സെെങ്കപ്പട്ടി പൊലീസ് സ്റ്റേഷനിലായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടപടികൾക്ക് ശേഷം അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് മുതിർന്ന നേതാക്കളും നൂറുകണക്കിന് ഡിഎംകെ പ്രവർത്തകരും അദ്ദേഹത്തിന്റെ വരവും കാത്ത് തടിച്ചുകൂടിയിരുന്നു.
രാവിലെ നീലാങ്കരയിലെ വസതിയിൽ വെച്ചാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ നടപടികൾക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

