സാമൂഹിക നവോത്ഥാന ചരിത്രത്തിലെ വിസ്മയകരമായ വ്യക്തിത്വമായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രം “GDN” റിലീസിനൊരുങ്ങുന്നു. ദേശീയ പുരസ്കാര ജേതാക്കളായ വർഗീസ് മൂലൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം 2026 ഓഗസ്റ്റ് 7-ന് ലോകമെമ്പാടുമായി 32 രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ റിലീസ് 100 തീയറ്ററുകളിലായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾക്കും സാമൂഹിക സമത്വത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു.
അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വെല്ലുവിളികളും ആശയങ്ങളും സാമൂഹിക ഇടപെടലുകളും പൂർണ്ണമായും വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതകഥ എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ സാമൂഹിക സാഹചര്യങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്.
വിദ്യാഭ്യാസം, സാമൂഹിക നീതി, സമത്വം എന്നീ ഉത്തമ ആശയങ്ങളെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനും പ്രശസ്ത സഹസംവിധായകനുമായ കെ.പി.
കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ വർഗീസ് മൂലൻ ആണ് നിർമാണ ചുമതല വഹിക്കുന്നത്.
‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ശേഷം വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈ കളർ ഫിലിംസ്, മീഡിയ മാക്സ് എന്റെർട്രൻസ് എന്നിവർ സംയുക്തമായാണ് ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായിരിക്കുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, R.
മാധവൻ, സരിത മാധവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ സോണൽ പാണ്ഡെ, സഞ്ജയ് ബെക്ടർ എന്നിവരാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ ഭാഷകളിലാണ് “GDN” പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഇന്ത്യയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങി 32 രാജ്യങ്ങളിൽ ഒരേ ദിവസമാണ് പ്രദർശനം ആരംഭിക്കുന്നത്. ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്.
R. മാധവൻ, ജയറാം, പ്രിയാമണി, സത്യരാജ്, എസ്.
വിദ്യാനാഥൻ, വിനയ് റായ്, ദുഷ്കാരം വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടി.ജി. രവി, അതുൽ കുൽക്കർണി, വിജയ് യേശുദാസ്, നരേൻ, ജോണി ആന്റണി, ജനാർദൻ ദിവാകർ, ബ്രിജീദ സാഗ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലുള്ളത്.
ചരിത്രത്തിന്റെ വിശ്വാസ്യതയും സിനിമയ്ക്ക് ആവശ്യമായ നാടകീയതയും വൈകാരികതയും പൂർണ്ണമായി നിലനിർത്തിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

